ബക്രീദിന് ഇളവുകൾ നൽകിയതിൽ തെറ്റില്ല: കോൺഗ്രസ് ദേശീയ നേതൃത്വത്തെ തള്ളി ഉമ്മൻ ചാണ്ടി
ബക്രീദിന് ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോൾ നൽകിയ ഇളവുകൾ ആരും ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിംഗ് വി കഴിഞ്ഞ ദിവസം ബക്രീദിന് ഇളവു നൽകിയ കേരള സർക്കാരിനെ വിമർശിച്ചിരുന്നു. യുപിയിലെ കൻവാർ യാത്ര തെറ്റാണെങ്കിൽ ബക്രീദിന് ഇളവ് നൽകിയതും തെറ്റാണെന്നായിരുന്നു കോൺഗ്രസ് ദേശീയ വക്താവ് പറഞ്ഞിരുന്നത്.