Sunday, April 13, 2025
Kerala

ബലാത്സംഗ ആരോപണം: മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

 

സുഹൃത്തിനെ ഒരു സംഘം ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മയൂഖ ജോണി, മൂരിയാട് എംപറർ ഇമ്മാനുവൽ ചർച്ചിന്റെ പരാമാധികാരി നിഷ സെബാസ്റ്റ്യൻ, മറ്റ് ട്രസ്റ്റികൾ അടക്കം പത്ത് പേർക്കെതിരെ കേസെടുക്കാനാണ് നിർദേശം

ക്രിമിനൽ ഗൂഢാലോചനകൾ നടത്തിയ വ്യാജരേഖ ചമച്ച് സ്ഥാപനത്തിന്റെ മുൻ ട്രസ്റ്റി സി സി ജോൺസണെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കുകയും പത്രസമ്മേളനം വിളിച്ച് ആരോപണമുന്നയിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കോടതി നടപടി.

ആളൂർ പോലീസിനോടാണ് കോടതി കേസ് എടുക്കാൻ നിർദേശിച്ചത്. കൃത്രിമ തെളിവുണ്ടാക്കിയാണ് ഇവർ ജോൺസണെതിരെ പരാതി നൽകിയതെന്ന് പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *