പാലക്കാട് സ്ത്രീധന പീഡനം: യുവാവ് ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് പുറത്താക്കി
പാലക്കാട് ധോണിയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡനം. യുവാവ് ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കി. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് മനു കൃഷ്ണൻ പുറത്താക്കിയത്.
കഴിഞ്ഞ നാല് ദിവസമായി വീടിന്റെ വരാന്തയിലാണ് അമ്മയും കുഞ്ഞും കഴിയുന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഈ ക്രൂരത. ഇയാൾക്കെതിരെ ഗാർഹികപീഡന നിയമപ്രകാരം കേസെടുത്തു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മനു കൃഷ്ണൻ പറയുന്നു.