Thursday, January 23, 2025
Sports

കോപാ അമേരിക്ക കിരീടനേട്ടം കുടുംബത്തിനും മറഡോണക്കും സമർപ്പിച്ച് മെസ്സി

നീണ്ട 28 വർഷങ്ങൾക്ക് ശേഷം കോപ അമേരിക്ക കിരീടം സ്വന്തമാക്കിയ വിജയം അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണക്കും അർജന്റീനയിലെ ജനതക്കും തന്റെ കുടുംബത്തിനുമായി സമർപ്പിക്കുന്നുവെന്ന് അർജന്റീന നായകൻ ലയണൽ മെസി. എല്ലാ വിഷമതകളിലും കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാറ്റിനുമുപരി കൊവിഡിൽ നട്ടം തിരിയുന്ന രാജ്യത്തെ ജനങ്ങൾക്കും വിജയം സമർപ്പിക്കുന്നു

സ്പാനിഷ് ഭാഷയിൽ ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പിലാണ് മെസ്സി ഇക്കാര്യം പറയുന്നത്. അർജന്റീനയുടെ ഫുട്‌ബോൾ ടീമിനെ നയിക്കാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് മെസ്സി പറഞ്ഞു. എവിടെയാണെങ്കിലും മറഡോണയുടെ അനുഗ്രഹം തങ്ങൾക്കുണ്ടായിരുന്നുവെന്നും മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *