ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ്; റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ
ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റേഷൻ വ്യാപാരികൾക്ക് ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്
കൊവിഡ് കാലത്ത് നാൽപതോളം റേഷൻ വ്യാപാരികളാണ് രോഗബാധിതരായി മരിച്ചത്. സാധാരണക്കാരുമായി ഏറ്റവുമധികം ഇടപെടുന്ന ആളുകൾ കൂടിയാണിവർ. ഇത് കണക്കിലെടുത്താണ് ഇൻഷുറൻസ് പരിരക്ഷ.
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അർഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നൽകും. അതിൽ പത്ത് ലക്ഷം രൂപ വീട് നിർമാണം പൂർത്തിയാക്കാനാണ്. ആശ്രിതർക്ക് സർക്കാർ ജോലി നൽകും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും.