വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികള്‍ തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോഡ്: വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇരട്ട സഹോദരികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തില്‍ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയും ദിവ്യയുമാണ് (19) മരിച്ചത്. ഇരുവരുടേയും വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.
ജനനം മുതല്‍ എപ്പോഴും ഒരുമിച്ചായിരുന്ന ഇരുവരുടെയും വിവാഹം നിശ്ചയിച്ചത് വ്യത്യസ്ത കുടുംബങ്ങളിലെ യുവാക്കളുമായിട്ടായിരുന്നു. വിവാഹശേഷം വേര്‍പിരിയുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്.ഇരുവരെയും രണ്ട് വ്യത്യസ്ത മുറികളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.