Tuesday, March 11, 2025
National

സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന ഹർജിയിൽ വിധി പറയാൻ മാറ്റി

 

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് നൽകി ഹർജി വിധി പറയാൻ മാറ്റി. ഡൽഹി റോസ് അവന്യു കോടതിയാണ് കേസ് വിധി പറയാനായി മാറ്റിയത്.

വെർച്വലായാണ് കേസിന്റെ അവസാനഘട്ട വാദങ്ങൾ നടന്നത്. മുതിർന്ന അഭിഭാഷകൻ വികാസ് ഫവയാണ് ശശി തരൂരിന് വേണ്ടി ഹാജരായത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയാണ് സർക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായത്.

2014 ജനുവരിയിലാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *