Thursday, October 17, 2024
Kerala

വിസ്മയ കേസ്: കിരൺ കുമാറിന് കൊവിഡ്, തെളിവെടുപ്പ് മാറ്റിവെച്ചു

കൊല്ലം വിസ്മയ കേസിൽ അറസ്റ്റിലായ കിരൺകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് തെളിവെടുപ്പ് മാറ്റിവെച്ചു.

കിരൺ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതി പ്രതിയെ രണ്ടാഴ്ചക്ക് ശേഷം മാത്രമേ പോലീസിന് കസ്റ്റഡിയിൽ ലഭിക്കാൻ സാധ്യതയുള്ളു. ഇതോടെ കിരൺകുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു.

കഴിഞ്ഞ ദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് സംഘത്തിലുള്ളവർ നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം കിരൺകുമാറുമായി പോലീസ് സംഘം വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published.