കൊവിഡ് വ്യാപനത്തിൽ വൻ കുറവ്: 24 മണിക്കൂറിനിടെ 37,566 പേർക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 102 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്
56,994 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 3,03,16,897 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,93,66,601 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 907 പേർ കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യത്തെ കൊവിഡ് മരണം 3,97,637 ആയി ഉയർന്നു. നിലവിൽ 5,52,659 പേരാണ് ചികിത്സയിൽ കഴിയുന്നത്.