Saturday, October 19, 2024
Kerala

ജോസഫൈന്റെ പരാമർശം പൊതുസമൂഹം സ്വീകരിച്ചില്ല; രാജിസന്നദ്ധത അംഗീകരിച്ചു: വിജയരാഘവൻ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന ജോസഫൈൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ചർച്ച നടന്നുവെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർ മുന്നോട്ടുവെച്ച രാജി സന്നദ്ധത സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

സാധാരണ, സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഇടപെട്ട് വരുന്ന വ്യക്തിയാണ് ജോസഫൈൻ. എന്നാൽ കഴിഞ്ഞ ദിവസം അവർ നടത്തിയ ഒരു പരാമർശം പൊതുസമൂഹം സ്വീകരിച്ചില്ല. അതിൽ അവർ തന്നെ ഖേദം പ്രകടിപ്പിച്ചു. വിഷയം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. യോഗത്തിൽ ജോസഫൈൻ സംഭവങ്ങൾ വിശദീകരിച്ചു.

സംഭവിച്ച പിശകിൽ അവർ ഖേദം പ്രകടിപ്പിക്കുകയും രാജിസന്നദ്ധത അറിയിക്കുകയുമായിരുന്നു. വിഷയത്തിൽ സിപിഎമ്മിന് ഒരു നിലപാടുണ്ട്. അതാണ് സ്വീകരിച്ചത്. അത് ഇന്നത്തെ പൊതുസമൂഹത്തിന് വേണ്ടിയാണ്. ഇതിൽ മറ്റ് ചർച്ചകളുടെ ആവശ്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published.