സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നു: ആരോപണവുമായി സുചിത്രയുടെ ബന്ധുക്കൾ
ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ആലപ്പുഴ വള്ളികുന്നത്ത് തുങ്ങിമരിച്ച 19കാരി സുചിത്രയുടെ മാതാപിതാക്കൾ. സ്ത്രീധനത്തിന് വേണ്ടി ഭർതൃവീട്ടുകാർ സുചിത്രയെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് ഇവർ പറയുന്നു. സ്വർണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ഇവർ ആവശ്യപ്പെട്ടിരുന്നു
മൂന്ന് മാസം മുമ്പാണ് സുചിത്രയുടെ വിവാഹം കഴിഞ്ഞത്. സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വർണവും കാറും നൽകിയാണ് വിവാഹം നടത്തിയത്. എന്നാൽ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭർത്താവ് വിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് നൽകാൻ വൈകിയതിന്റെ പേരിൽ സുചിത്ര നിരന്തരം പീഡനത്തിന് ഇരയാകേണ്ടി വന്നുവെന്നും ഇവർ പറയുന്നു.