Saturday, October 19, 2024
Automobile

പുതിയ ബിഎസ്4 കണ്‍സ്ട്രക്ഷന്‍, എക്യുപ്മെന്റ് നിരയുമായി മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റുളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. മോട്ടോര്‍ ഗ്രേഡര്‍-മഹീന്ദ്ര റോഡ് മാസ്റ്റര്‍ ജി9075, ജി9595, ബാക്ക്‌ഹോ ലോഡര്‍-മഹീന്ദ്ര എര്‍ത്ത് മാസ്റ്റര്‍ എസ്എക്‌സ്, വിഎക്‌സ് തുടങ്ങിയവയാണ് നിര്‍മാണ ഉപകരണ വിഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ ബിസിനസുകള്‍ക്കായുള്ള തങ്ങളുടെ ബ്രാന്‍ഡ് ലക്ഷ്യം മുന്നില്‍ കണ്ട് ഉപഭോക്താക്കളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നത്തിനൊപ്പം പ്രവര്‍ത്തന ചെലവ് കുറയ്ക്കുകയും ഉല്‍പ്പാദന ക്ഷമതയും ലാഭവും വര്‍ധിപ്പിക്കുകയുമാണ് ബിഎസ്4 ശ്രേണിയിലുള്ള മഹീന്ദ്ര  എര്‍ത്ത് മാസ്റ്റര്‍ ലക്ഷ്യമിടുന്നതെന്നും മഹീന്ദ്ര ട്രക്ക്, ബസ് കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റു ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു.മുഴുവന്‍ ശ്രേണിക്കും ഐമാക്‌സ് ടെലിമാറ്റിക്‌സ് പരിഹാരം ഉണ്ടാകും. തടസമില്ലാത്ത സര്‍വീസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റുകള്‍ പൂര്‍ണമായും ഇന്ത്യനാണ്. ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനങ്ങള്‍ക്കൊപ്പം മികച്ച വരുമാനത്തിലൂടെ മൂല്യവും ഉറപ്പാക്കുന്നു. നിലവില്‍ 7000ത്തോളം എര്‍ത്ത് മാസ്റ്റര്‍, 700 റോഡ് മാസ്റ്ററുകള്‍ മികച്ച പ്രകടനത്തോടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.