ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തോല്‍വി; ന്യൂസിലന്റിന് കിരീടം
സതാംപ്ടണ്: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലന്റിന് കിരീടം. ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസിലന്റ് കിരീടം നേടിയത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടര്‍ന്ന് ഇന്ത്യയുടെ സ്കോര്‍ 170 റണ്‍സിന് ഇന്ന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ ലക്ഷ്യം കണ്ടു. ആദ്യ ഇന്നിങ്സില്‍ 32 റണ്‍സിന്റെ ലീഡ് ഉള്ള ന്യൂസിലന്റ് 140 റണ്‍സെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ചു. ക്യാപ്റ്റന്‍ കാനെ വില്ല്യംസണ് (52*), ടെയ്ലര് (47) എന്നിവരുടെ ബാറ്റിങാണ് കിവികള്‍ക്ക് കിരീടം നേടികൊടുത്തത്. ലഥാം , കോണ്‍വെ എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്റിന് നഷ്ടമായത്. ആര് അശ്വിനാണ് വിക്കറ്റുകള്‍.
സ്കോര്‍ -ഇന്ത്യ-217/170, ന്യൂസിലന്റ്-249/140-2/