Thursday, October 17, 2024
Gulf

ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി; പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണം

 

ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജൂൺ 23 മുതൽ യു.എ.ഇയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കോവിഡ് വാക്സിനുകളിൽ ഏതെങ്കിലും സ്വീകരിച്ചിട്ടുള്ള റസിഡന്റ് വിസയുള്ളവർക്കാണ് പ്രവേശനം അനുവദിക്കുക.

യാത്രക്കാർ 48 മണിക്കൂറിന് ഉള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണമെന്നും പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടാവണമെന്നും നിർദ്ദേശിക്കുന്നു. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും, പി.സി.ആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണമെന്നും നിബന്ധനയുണ്ട്.

Leave a Reply

Your email address will not be published.