Saturday, October 19, 2024
Kerala

വെള്ള ഖദറിന് ചുളിവ് പറ്റാത്ത പ്രവർത്തനം അവസാനിപ്പിക്കണം; വെറും ആൾക്കൂട്ടമല്ല കോൺഗ്രസെന്ന് വി ഡി സതീശൻ

കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമാണെന്ന തെറ്റായ നിർവചനത്തെ തിരുത്തണമെന്ന് അണികളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസമുണ്ടാക്കണം. ആൾക്കൂട്ടമല്ല പാർട്ടിയെന്ന് തെളിയിക്കാൻ കെ സുധാകരന് സാധിക്കുമെന്നും സതീശൻ പറഞ്ഞു

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ. ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. വെള്ള ഖദറിട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവർത്തനം. ഇത്തരം രീതി അവസാനിപ്പിച്ചേ മതിയാകുവെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published.