Saturday, October 19, 2024
Wayanad

നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം സന്ദർശിച്ച രണ്ട് പേർക്ക് കൊ വിഡ് രോഗലക്ഷണം: ഡോക്ടർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ

സുൽത്താൻ ബത്തേരി : ഈ മാസം 11 -നും 16-നും
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച രണ്ട് പേർക്ക്
കൊവിഡ് പോസിറ്റീവ് സ്ഥിരികരിക്കുകയുണ്ടായി.
രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് പ്രസ്തുത ദിവസം
ആരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെ
ടെയുള്ളവർ നിരീക്ഷണത്തിൽപോയി.ഈ ദിവസങ്ങ
ളിൽ ആരോഗ്യ കേന്ദ്രം സന്ദർശിച്ചവർ സ്വമേധയ നീരിക്ഷണ
ത്തിൽ പോവേണ്ടതാണെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ
ആശുപത്രി അധികൃതരെ ഫോണിൽ ബന്ധപ്പെടെണ്ടതാ
ണന്നും അധികൃതർ അറിയിച്ചു.
11-ന് ആരോഗ്യ കേന്ദ്രത്തിലെത്തിയ മാതമംഗലം
സ്വദേശിയായ 46 കാരിക്കും 16-ന് ആരോഗ്യകേന്ദ്ര
ത്തിലെത്തിയ 73 കാരനുമാണ് കോഴിക്കോട് വെച്ച്
കൊവിഡ് പരിശോധനയിൽ രോഗ ലക്ഷണം കണ്ടത് .
ഇതിൽ ഒരാൾ കാൻസർ രോഗബാധിതനും മറ്റെയാൾ
ഹൃദയസംബന്ധമായ ആസുഖമുള്ളയാളുമാണ്.
ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന്

ചികിൽസ നടത്തിവന്നിരുന്നവരാണ്. ഹൃദയസംബന്ധ
മായ രോഗം വർദ്ധിച്ചതിനെ തുടർന്ന് 73 കാരനെ 16-ന്
നൂൽപ്പുഴ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ നിന്ന് വിദഗ്ധ ചികിൽസക്കായി കോഴിക്കോട്
മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത് ഇവിടെ
വെച്ചാണ് കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചത്.
അതെസമയം ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറും
സ്റ്റാഫും ഉൾപ്പെടെയുള്ളവരുടെ ആന്റിജൻ പരിശോധന
ഫലം നെഗറ്റീവാണ്. കൊവിഡ് രോഗലക്ഷണങ്ങൾ
കാണിച്ച രണ്ട് പേർക്കും കോഴിക്കോട് നിന്നാണോ
രോഗം പകർന്നതെന്നകാര്യത്തിൽ സ്ഥിരികരണമായി
ട്ടില്ല.
അതെസമയം രോഗലക്ഷണം കാണിച്ച ആളുകളു
മായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷമത്തിൽ
പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകുകയുണ്ടാ
യി. രോഗ ലക്ഷണം കണ്ട ആളുകൾ താമസിക്കുന്ന പ്രദേശത്തും
ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. രോഗ
വ്യാപനം തടയുന്നതിനായി കൊവിഡ് നിബന്ധന
എല്ലാവരും കർശനമായി പാലിക്കണമെന്ന് നൂൽപ്പുഴ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭൻകുമാർ
അഭ്യർത്ഥിക്കുകയുണ്ടായി.

Leave a Reply

Your email address will not be published.