മീനങ്ങാടി സി.സി കല്ലിടാം കുന്ന് ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി
മീനങ്ങാടി സി.സി കല്ലിടാം കുന്ന് എസ്.എന്‍.ഡി.പി റോഡിനോട് ചേര്‍ന്ന പ്രദേശത്താണ് കടുവ ഇറങ്ങിയത്. കഴിഞ്ഞ ദിവസം നിഹാരിക പ്രവീണ്‍ കുമാറിന്റെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തിലാണ് കടുവ ഇറങ്ങിയതിന്റെ കാല്‍പ്പാടുകള്‍ കണ്ടത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഒരാഴ്ച മുമ്പ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇരുളം ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കണ്ടത് കടുവയുടെ കാല്‍പ്പാടുകളാണെന്ന് സ്ഥിരീകരിച്ചിരുന്നു