Thursday, January 23, 2025
Gulf

സൗദി അറേബ്യയുടെ തീരുമാനം; ആശങ്കയിലായി പാകിസ്താനും ചൈനയും

 

റിയാദ്: ചൈനീസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയതോടെ പാകിസ്താനും ചൈനയും ഒരു പോലെ ആശങ്കയിലായി. ചൈനയിലെ സിനോവാക്, സിനോഫാം വാക്‌സിനുകള്‍ എടുത്തവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് വാക്‌സിനുകളെടുത്ത പാകിസ്താനികളെയാണ് ഇത് ഏറെ ബാധിക്കുന്നത്.

തീരുമാനം പുനപരിശോധിക്കണമെന്നും, ചൈനീസ് വാക്‌സിനുകളെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പാക് വിദേശകാര്യ മന്ത്രാലയം സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം സൗദി അറേബ്യന്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച ചെയ്യുമെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ചൈനയിലെ വാക്‌സിനുകള്‍ ലോകത്ത് ഏറ്റവുമധികം കയറ്റുമതി ചെയ്ത ബ്രാന്‍ഡുകളാണെന്നാണ് പാക് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നത്. പാകിസ്താനെ കൂടാതെ മലേഷ്യയും സമാനമായ ആശങ്കകള്‍ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *