ഹെലികോപ്റ്ററിൽ നിന്ന് കാറിലേക്ക് സുരേന്ദ്രൻ മാറ്റിയ പെട്ടികളിൽ മുണ്ടും ഷർട്ടും ആയിരുന്നുവെന്ന് വി വി രാജേഷ്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കുഴൽപ്പണം കടത്തിയെന്ന സംശയങ്ങൾക്ക് തള്ളിക്കളഞ്ഞ് ബിജെപി നേതാവ് വി വി രാജേഷ്. ഹെലികോപ്റ്ററിൽ നിന്ന് കാറുകളിലേക്ക് വലിയ പെട്ടികളിൽ സുരേന്ദ്രൻ കൊണ്ടുപോയത് മുണ്ടും ഷർട്ടുമാണെന്നാണ് വി വി രാജേഷ് പറയുന്നത്.
സുരേന്ദ്രനെ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. ബാഗിലുണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയൻ, ഷർട്ട്, മുണ്ട്, കൊച്ചു ബാഗിൽ ഷേവിംഗ് സെറ്റ്, പൗഡർ എന്നിവയാണെന്നാണ്. നിങ്ങളുടെ കയ്യിൽ വേറെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കാനും വി വി രാജേഷ് പറഞ്ഞു