ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കും; ബിസിസിഐ സമ്മതം മൂളിയെന്ന് സൂചന
ടി20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാത്ത സാഹചര്യത്തിൽ യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് ലോകകപ്പ് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ബിസിസിഐ ഇക്കാര്യത്തിൽ സമ്മതം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഐസിസി ജൂൺ 28 വരെ ബിസിസിഐക്ക് സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ വെച്ച് ടൂർണമെന്റ് നടത്തുന്നതിനോട് ഐസിസിക്ക് താത്പര്യമില്ല.
ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ സ്ഥിതി വഷളായേക്കുമെന്നാണ് ആശങ്ക. ഇതെല്ലാം കണക്കിലെടുത്താണ് വേദി മാറ്റത്തിന് ബിസിസിഐയും സമ്മതം മൂളിയത്. അതേസമയം ലോകകപ്പ് പുറത്തേക്ക് മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യക്ക് ലഭിക്കും.