Thursday, January 23, 2025
Kerala

ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയത് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തി: സോണിയ ഗാന്ധിയോട് ചെന്നിത്തല

 

ഉമ്മൻ ചാണ്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ട സമിതി അധ്യക്ഷനാക്കിയത് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന് രമേശ് ചെന്നിത്തല. സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം പറയുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മൻ ചാണ്ടിയെ മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നു. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല. ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാകുകയും ചെയ്തു

എങ്കിലും ഒരു പരാതിക്കും ഇടനൽകാതെ ഹൈക്കമാൻഡ് തീരുമാനം താൻ അംഗീകരിച്ചു. പക്ഷേ തീരുമാനം ഹിന്ദു വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്നും കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *