Thursday, January 23, 2025
Wayanad

വയനാട്ടിൽ കിണറ്റിൽ വീണ യുവാവിനെ അതിസാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവാവിനെ അതിസാഹസികമായി കൽപ്പറ്റ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി കമ്പളക്കാട് ഒന്നാം മൈൽ മുസ്ലീം പള്ളിക്കു സമീപം 70 അടിക്ക് മുകളിൽ താഴ്ച്ചയുള്ള പഞ്ചായത്ത്‌ കിണറ്റിൽ വീണ യുവാവിനെ കൽപ്പറ്റ ഫയർ ഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. കമ്പളക്കാട് സ്വദേശിയായ മങ്ങാട്ട് പറമ്പിൽ ഷമീർ (43 വയസ്സ് ) ആണ് കിണറ്റിൽ അകപ്പെട്ടത്. രക്ഷാ പ്രവർത്തനത്തിനിടയിൽ ബലമില്ലാത്ത ആൾമറ ഇടിഞ്ഞത് നീക്കം ചെയ്യേണ്ടി വന്നത് രക്ഷാപ്രവർത്തനം ഏറെ ദു:സ്സഹമാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. എം അനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സുരേഷ് എന്നിവർ കിണറ്റിലിറങ്ങി ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തേക്കെടുത്തത്.   സ്റ്റേഷൻ ഓഫീസർ കെ. എം ജോമിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മെക്കാനിക്. പി കെ ശിവദാസൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ കെ സുധീഷ്,സനീഷ് പി ചെറിയാൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം പി ധനീഷ്‌കുമാർ,പി സുധീഷ്, പി. എസ് അരവിന്ദ് കൃഷ്ണ, സുജിത് സുരേന്ദ്രൻ, കെ ആർ. ദിപു എന്നിവരും സിവിൽ ഡിഫെൻസ് വോളന്റിയർമാരായ റ്റി. യു സഫീർ, കെ. അബ്ദുൽ മുത്തലിബ് എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *