സഭയിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെ കെ രമ
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി വടകരയിൽ നിന്നുള്ള എംഎൽഎ കെകെ രമ. 7491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ വടകരയിൽ നിന്നും ജയിച്ചത്. മനയത്ത് ചന്ദ്രനായിരുന്നു ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർഥി
സഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. പതിനഞ്ചാം നിയമസഭയിൽ കെ കെ രമ അടക്കം 52 പേർ പുതുമുഖങ്ങളാണ്.