സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കേണ്ടെന്ന് സംസ്ഥാനങ്ങൾ; തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു
സിബിഎസ്ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറഞ്ഞ ശേഷം സെപ്റ്റംബറിൽ പരീക്ഷ നടത്തുന്നത് ആലോചിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു
ചില പരീക്ഷകൾ മാത്രം നടത്താമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. വിദ്യാർഥികൾക്ക് വാക്‌സിൻ എത്രയും വേഗം ലഭ്യമാക്കണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു
പരീക്ഷയുമായി മുന്നോട്ടുപോകണമെന്ന പൊതുവികാരമാണ് സംസ്ഥാനങ്ങൾക്ക്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ വൈകുമ്പോൾ നീറ്റ് അടക്കമുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണമെന്ന ആലോചനയും ആരംഭിച്ചിട്ടുണ്ട്.