ഇന്ധനവില ഇന്നും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോഴാണ് മോഡിഫൈഡ് ഇന്ത്യയിലെ ഇരുട്ടടി. മെയ് 4ന് ശേഷം ഇത് എട്ടാംതവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത്
പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 94.32 രൂപയായി. ഡീസലിന് 89.18 രൂപയായി. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമായി