കായംകുളം ദേശീയപാതയിൽ മത്സ്യലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ആർക്കും പരുക്കില്ല
കായംകുളം കൃഷ്ണപുരം അജന്താ ജംഗ്ഷന് സമീപം ദേശീയപാതയിൽ മത്സ്യലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. ലോറി ജീവനക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
കോഴിക്കോട് നിന്ന് മത്സ്യം കയറ്റി വവ്വക്കാവിന് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മഴയെ തുടർന്ന് ലോറി തെന്നി മറിയുകയായിരുന്നുവെന്ന് ലോറി ജീവനക്കാർ പറയുന്നു.