Thursday, January 9, 2025
Kerala

ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകൾ കുറയ്ക്കാം: ആരോഗ്യമന്ത്രി

 

ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ. ലോക്ക് ഡൗണുമായി എല്ലാവരും സഹകരിക്കണം. കൊവിഡിന്റെ രണ്ടാംതരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം.

സമ്പൂർണ ലോക്ക് ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. മെയ് എട്ട് മുതൽ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *