ജനവിധി പിണറായിക്കുള്ള അംഗീകാരം; മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച ആവശ്യമില്ലെന്നും പി ബി
നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിൽ കേരളാ ഘടകത്തെ അനുമോദിച്ച് സിപിഎം പിബി. ജനവിധി പിണറായിക്കുള്ള അംഗീകാരമാണ്. മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച ആവശ്യമില്ല. മന്ത്രിമാരെ കുറിച്ചും ചർച്ച നടന്നിട്ടില്ല. ബംഗാളിലെ കനത്ത പരാജയം ഗൗരവതരമാണെന്നും പി ബി വിലയിരുത്തി.
രണ്ടാം പിണറായി സർക്കാരിൽ ഫ്രഷ് കാബിനറ്റ് കൊണ്ടുവരാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നത്. ശൈലജ ടീച്ചറെയും പിണറായിയെയും മാത്രം നിലനിർത്തി ബാക്കി മന്ത്രിമാരെല്ലാം പുതുമുഖങ്ങളായിരിക്കും. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഇതുസംബന്ധിച്ച ധാരണയായിട്ടുണ്ട്