പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണ്; എന്തും താങ്ങാൻ തയ്യാറാണ്: കെ സുരേന്ദ്രൻ
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തോൽവിയിൽ പാർട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്തും താങ്ങാൻ തയ്യാറാണ്. നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു
കോൺഗ്രസിന്റെ രാഷ്ട്രീയ ദൗർബല്യത്തിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വോട്ട് കച്ചവടം സിപിഎമ്മും കോൺഗ്രസും തമ്മിലായിരുന്നു. മുസ്ലിം വോട്ടുകളുടെ ധ്രൂവീകരണം നടന്നു. ലീഗിന് സ്ഥാനാർഥികൾ ഇല്ലാത്ത ഇടങ്ങളിൽ എസ് ഡി പി ഐ വോട്ടുകൾ സഹിതം ഇടതിന് പോയി.