Thursday, January 9, 2025
National

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് മരണനിരക്കിലും പ്രതിഫലിച്ച്‌ തുടങ്ങിയത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രതിദിന കോവിഡ് മരണ നിരക്ക് 5000 കടക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
മെയ് പകുതിയോടെ ഇന്ത്യയില്‍ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5000 കടക്കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ കോവിഡ് മൂലം മരിക്കുമെന്നാണ് പഠനം പറയുന്നത്.
‘കോവിഡ്​ 19 പ്രൊജക്ഷന്‍സ്​’ എന്ന പേരില്‍ വാഷിങ്​ടണ്‍ യൂനിവേഴ്​സിറ്റിയിലെ ഹെല്‍ത്ത്​ മെട്രിക്​സ്​ ആന്‍ഡ്​ ഇവാലുവേഷനാണ്​ പഠനം നടത്തിയത്​.
അതേസമയം കോവിഡ് വ്യാപനത്തിന്രെ രണ്ടാം തരംഗത്തെ തടയാന്‍ വാക്സിന് സാധിക്കുമെന്നും ഏപ്രില്‍ 15ന് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന ആഴ്ചകളില്‍ കോവിഡ്​ ഇന്ത്യയില്‍ കൂടുതല്‍ രൂക്ഷമാകുമെന്നും യൂനിവേഴ്​സിറ്റി മു​ന്നറിയിപ്പ്​ നല്‍കുന്നുണ്ട്​. ജൂലൈ അവസാനത്തോടെ ഇന്ത്യയിലെ കോവിഡ്​ മരണം ആറ്​ ലക്ഷം കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്​.
നിലവില്‍ പ്രതിദിനം 2000ന് മുകളില്‍ ആളുകള്‍ കോവിഡ് മൂലം മരിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2263 മരണംകൂടി കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ മരണസംഖ്യ 1,86,920 ആയി. കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1.93,279 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി.
1,62,63,695 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24,28,616 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആശുപത്രികളെല്ലാം കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലയിടത്തും രോഗികളുടെ വലിയ ക്യൂവാണുള്ളത്. ഓക്സിജന്‍ ക്ഷാമവും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.പ്ലസ്ടു പരീക്ഷയ്ക്ക് മാറ്റമില്ല. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്.
വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. സര്‍ക്കാര്‍ പൊതുമേഖ സ്ഥാപനങ്ങളും ബാങ്കുകള്‍ക്കും അവധിയാണ്.
സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ഓഫീസില്‍ പോകാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഇളവുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *