ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു
ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രിയും ജനതാദൾ നേതാവുമായ മേവാലാൽ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. താരാപൂർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയാണ്. അഴിമതി ആരോപണത്തെ തുടർന്നാണ് മന്ത്രിപദവിയിൽ നിന്ന് നീക്കം ചെയ്തത്.
കൊവിഡിനെ തുടർന്ന് ബീഹാറിൽ ഞായറാഴ്ച രാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ മെയ് 15 വരെ അടച്ചിടാനാണ് തീരുമാനം