മൻസൂർ വധം: മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ രതീഷ് കഴിഞ്ഞിരുന്നത് നാലാം പ്രതിയായ ശ്രീരാഗിനൊപ്പം
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷ് മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ കഴിഞ്ഞത് കേസിലെ നാലാം പ്രതിയ്‌ക്കൊപ്പം. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രതീഷ് കഴിഞ്ഞത് ശ്രീരാഗിനൊപ്പമാണെന്ന് വ്യക്തമായത്.
ചെക്യാട് ഭാഗത്താണ് ഇവർ ഒരുമിച്ച് ഒളിവിൽ കഴിഞ്ഞിരുന്നത്. കസ്റ്റഡിയിലുള്ള ഷിനോസ് ഒഴികെയുള്ള നാല് പ്രതികളും ചെക്യാട് ഭാഗത്ത് ഒന്നിച്ചുണ്ടായിരുന്നു. ഇതിൽ ശ്രീരാഗാണ് രതീഷിനൊപ്പം കൂടുതൽ സമയം ഒപ്പമുണ്ടായിരുന്നത്. മറ്റ് പ്രതികൾ ഈ സമയം മറ്റിടങ്ങളിലേക്ക് നീങ്ങിയെന്നാണ് നിഗമനം
പോലീസിന്റെ സൈബർ ടീം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.