Wednesday, April 16, 2025
Wayanad

രോഗ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റിന് തയ്യാറാകണം; വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ

കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളുമായി സമ്പർക്കമുണ്ടായവരും ടെസ്റ്റ് നടത്താൻ സ്വമേധയാ മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.

രോഗം സ്ഥിരീകരിക്കുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കിയാൽ ഗുരുതരമാക്കുന്നത് തടയാനും മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാനും സാധിക്കും.
ഈ മഹാമാരിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം.
മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, അർഹരായവർ വാക്സിൻ സ്വീകരിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ എല്ലാവരും സ്വീകരിക്കണം.

 

 

Leave a Reply

Your email address will not be published. Required fields are marked *