Friday, January 24, 2025
Kerala

രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും

കുറുവ നാളെ മുതൽ തുറക്കും: 9.30 മുതല്‍ 3.30 വരെ സഞ്ചാരികൾക്ക് പ്രവേശനം രണ്ടു വര്‍ഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടത്.

 

കോടതി നിബന്ധനയനുസരിച്ച് ദിവസവും 1150 പേര്‍ക്കാണ് ദ്വീപില്‍ പ്രവേശനം രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രവേശനമെന്നും സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *