24 മണിക്കൂറിനിടെ 1,31,968 പേർക്ക് കൂടി കൊവിഡ്; 780 പേർ മരിച്ചു
രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്.
ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,60,542 ആയി. 780 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 61,899 പേർ രോഗമുക്തി നേടി. ഇതിനോടകം 1,19,13,292 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതുവരെ 1,67,642 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 9,79,608 പേരാണ് ചികിത്സയിലുള്ളത്. ഇതിനോടകം 25,40,41,584 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. 9.43 കോടി പേർക്ക് ഇതിനോടകം വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.