ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക
സുല്‍ത്താന്‍ ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക. കാർഷിക- ടൂറിസം – വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍. മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 45 കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഷിക മേഖല ടൂറിസം ആരോഗ്യം, വിദ്യാഭ്യാസം, കായികം, പാര്‍പ്പിടം, കുടിവെള്ളം, കലകള്‍ എന്നീ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതും, മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമായ വിഷയങ്ങള്‍ പ്രകടന പത്രികയില്‍ പറയുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മണ്ഡലം നേരിടുന്ന രാത്രിയാത്ര നിരോധനം നീക്കാന്‍ മനുഷ്യസാധ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും, വനാതിര്‍ത്തികളില്‍ റെയില്‍ ഗാര്‍ഡ് ഫെന്‍സിംഗ്, അതീവ പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രമിക്കും, ആറ് മാസത്തിനകം സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍ക്കാര്‍ കോളജ്, ബത്തേരിയില്‍ ലോ കോളജ്, ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം ഇടനാഴി, പൊതുകളിക്കളങ്ങള്‍, വരള്‍ച്ചയ്ക്ക് പരിഹാരം തുടങ്ങിയ കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്