പിണറായി വിജയൻ ഇന്ന് വടകരയിൽ
കേരളം ഉറ്റുനോക്കുന്ന വടകര നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. ഇടതുമുന്നണിക്ക് അഭിമാന പോരാട്ടമാണ് മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ ആർ എം പി സ്ഥാനാർഥിയായി കെ കെ രമയാണ് ഇവിടെ ഇടതുമുന്നണിയെ നേരിടുന്നത്
എൽജെഡി നേതാവ് മനയത്ത് ചന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. ടിപി വധത്തിന്റെ അലയൊലികൾ വീണ്ടും സജീവമാക്കി നിർത്തി വോട്ട് പിടിക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫിനും ആർഎംപിക്കും. എന്നാൽ ഇതിനെ ഏതുവിധേനയും പ്രതിരോധിക്കുകയാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.
പിണറായി പ്രചാരണത്തിനായി നേരിട്ടിറങ്ങുന്നതോടെ പ്രവർത്തകരും ആവേശത്തിലാണ്. വടകര നാരായണ നഗറിലാണ് സിപിഎമ്മിന്റെ റാലി. കെ കെ രമയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് പിണറായി എന്തെങ്കിലും പറയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.