സ്പീക്കർക്കെതിരെ മൊഴിയുണ്ടായിട്ടും കേന്ദ്ര ഏജൻസികൾ നടപടികൾ സ്വീകരിക്കുന്നില്ല: ചെന്നിത്തല
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വ്യക്തമായ മൊഴിയുണ്ടായിട്ടും കേന്ദ്ര ഏജൻസികൾ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ കള്ളനും പോലീസും കളിക്കുകയാണ്. ഇ ഡിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണമെല്ലാം ഇതിന്റെ ഭാഗമാണ്. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് അന്വേഷണമോ തുടർ നടപടികളോ ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു
സ്പീക്കർ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചെന്നായിരുന്നു സ്വപ്‌നയുടെ മൊഴിയായി ഇഡി പറയുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാംഗട്ട റിപ്പോർട്ടിലാണ് ഗുരുതര ആരോപണം.