നാളെ ഭാരത് ബന്ദ്: കേരളത്തെ ബാധിക്കില്ല
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബന്ദില്‍ നിന്നു കേരളത്തെ ഒഴിവാക്കുമെന്നു കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി പറഞ്ഞു. നാളെ വൈകുന്നേരം എല്ലാ ബൂത്തു കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. തിരഞ്ഞൈടുപ്പിനു ശേഷം സംസ്ഥാനത്തും സമരം ശക്തമാക്കുമെന്നും എം പി അറിയിച്ചു