Monday, March 10, 2025
Kerala

ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹര്‍ജി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹര്‍ജി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളും സോബി ജോര്‍ജ്ജുമാണ് ഹര്‍ജികള്‍ നല്‍കിയത്.

സി.ബി.ഐ. അന്വേഷണറിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

മരണത്തില്‍ അസ്വഭാവികതയില്ലെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍. വാഹനം ഓടിച്ച ഡ്രൈവറിന്റെ അമിതവേഗമാണ് അപകടകാരണമെന്നുമായിരുന്നു സി.ബി.ഐ. കണ്ടെത്തിയത്.

എന്നാല്‍ ഈ അന്വേഷണത്തില്‍ തൃപ്തരല്ലെന്നായിരുന്നു കുടുംബം പറയുന്നത്. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മരണത്തില്‍ ദുരൂഹതയാരോപിക്കുകയും സാക്ഷിമൊഴി നല്‍കുകയും ചെയ്ത സോബി അന്വേഷണ ഏജന്‍സികളെ തെറ്റിധരിപ്പിക്കുകയാണെന്നും സി.ബി.ഐ. ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *