വർഗീയലഹളയുണ്ടാക്കാൻ ശ്രമം; ഈരാറ്റുപേട്ടയിലെ പ്രചാരണം നിർത്തിവെച്ചതായി പി സി ജോർജ്
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചാരണ പരിപാടികൾ നിർത്തിവെച്ചതായി ജനപക്ഷം സ്ഥാനാർഥി പി സി ജോർജ്. പ്രചാരണ പരിപാടികൾക്കിടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങളുണ്ടാക്കി അതുവഴി നാട്ടിൽ വർഗീയലഹള ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ലഹളയുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടിൽ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും പി സി ജോർജ് പറഞ്ഞു
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനെത്തിയ പി സി ജോർജിനെ കൂവി വിളിച്ചാണ് ആളുകൾ എതിരേറ്റത്. ഇതോടെ പി സി ജോർജും തിരികെ ആളുകളെ ചീത്ത വിളിക്കുകയും ചെയ്തിരുന്നു.