റീ എൻട്രി വിസ കാലാവധി കഴിഞ്ഞ ആശ്രിത വിസക്കാർക്ക് സൗദിയിലേക്ക് തിരിച്ചെത്താം
റിയാദ്: റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആശ്രിത വിസക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. പുതിയ വിസയില്‍ തിരിച്ചെത്തുന്നതിനാണ് അനുവാദമുണ്ടാകുക. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരിച്ചെത്താന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് സൗദി ജവാസാത്തിന്റെ തീരുമാനം.
എന്നാല്‍, തൊഴില്‍ വിസയില്‍ കഴിഞ്ഞിരുന്നവര്‍ റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാതിരുന്നാല്‍ മൂന്ന് വര്‍ഷം വരെ വിലക്ക് നിലനില്‍ക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് പഴയ സ്‌പോണ്‍സറുടെ കീഴിലേക്ക് തന്നെ വീണ്ടും വരുന്നതിന് വിലക്ക് തടസ്സമാകില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ നേരത്തെ വിശദീകരിച്ചിട്ടുണ്ട്.