കോൺഗ്രസിനേക്കാൾ ബിജെപിയെ എതിർക്കുന്നത് സിപിഎം; കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമെന്നും പി സി ചാക്കോ
കോൺഗ്രസിനേക്കാൾ ശക്തമായി ബിജെപിയെ എതിർക്കുന്നത് സിപിഎമ്മാണെന്ന് പി സി ചാക്കോ. ആർഎസ്എസിനെയും ബിജെപിയെയും എതിർക്കുന്ന പാർട്ടിയാണ് സിപിഎം. ബാലശങ്കറിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. മറ്റന്നാൾ മുതൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം ആരംഭിക്കുമെന്നും പി സി ചാക്കോ അറിയിച്ചു
പാലക്കോട് കോങ്ങാട് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടും. തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് കോൺഗ്രസിലുണ്ടാകുന്നത്. കോൺഗ്രസിൽ തുടർന്ന് പ്രവർത്തിക്കാൻ താത്പര്യമില്ലെന്ന് കെ സുധാകരൻ പറഞ്ഞു. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന അര ഡസൻ നേതാക്കൾ വരും ദിവസങ്ങളിൽ എൻ സി പിയിൽ ചേരും
തന്റെ രാജി പലർക്കും കോൺഗ്രസ് വിടാൻ പ്രേരണയാകും. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിലെ ഗ്രൂപ്പ് വീതം വെപ്പിൽ സുധാകരൻ കടുത്ത അസ്വസ്ഥതയിലാണ്. കോൺഗ്രസിന് ഇപ്പോൾ ഹൈക്കമാൻഡില്ല. ശബരിമല വിഷയം ചർച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലമാണെന്നും പി സി ചാക്കോ പറഞ്ഞു.