കൽപ്പറ്റയിൽ എം വി ശ്രേയാംസ്‌കുമാർ; എൽ ജെ ഡി സാധ്യതാ പട്ടികയായി
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽജെഡി സാധ്യതാ പട്ടികയായി. മൂന്ന് മണ്ഡലങ്ങളിലാണ് എൽ ജെ ഡി മത്സരിക്കുന്നത്. കൽപ്പറ്റയിൽ എംവി ശ്രേയാംസ്‌കുമാറിന്റെ പേരാണ് പരിഗണിക്കുന്നത്.
കൂത്തുപറമ്പിൽ കെ പി മോഹനൻ, പി കെ പ്രവീൺ എന്നിവരെ പരിഗണിക്കുന്നു. വടകരയിൽ ഷെയ്ഖ് പി ഹാരിസ്, മനയത്ത് ചന്ദ്രൻ, എം കെ ഭാസ്‌കരൻ എന്നിവരാണ് സാധ്യതാ പട്ടികയിൽ
ബുധനാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗം സാധ്യതാ പട്ടിക ചർച്ച ചെയ്യും. ഇതിന് ശേഷം പാർലമെന്ററി ബോർഡ് ചേർന്ന് സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകും.