Thursday, January 23, 2025
Kerala

പാലാരിവട്ടം പാലം അഴിമതി: കുറ്റപത്രം തെരഞ്ഞെടുപ്പിന് മുമ്പ്; നിലപാട് വ്യക്തമാക്കി വിജിലൻസ്

പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കുറ്റപത്രം സമർപ്പിച്ചേക്കും. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.

കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിജിലൻസ് നിലപാട് അറിയിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായെന്നും വസ്തുതവിവര റിപ്പോർട്ട് പരിശോധനക്കായി ഡയറക്ടർക്ക് കൈമാറിയതായും വിജിലൻസ് കടോതിയെ അറിയിച്ചു

കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളുടെ ഇത്തരം ഹർജി സുഗമമായ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും വിജിലൻസ് പറഞ്ഞു. തുടർന്ന് കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

കേസിൽ ആർഡിഎസ് കമ്പനി ഉടമ സുമിതി ഗോയലാണ് ഒന്നാം പ്രതി. പൊതുമരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജ് നാലാം പ്രതിയും മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയുമാണ്. നിലവിലെ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് പത്താം പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *