Saturday, April 12, 2025
Kerala

അതിര്‍ത്തിയിലെ നിയന്ത്രണം: കര്‍ണാടക പൊതുമാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് മുഖ്യമന്ത്രി

കൊവിഡിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന കര്‍ണാടകയുടെ തീരുമാനം പൊതുമാനദണ്ഡങ്ങള്‍ ലംഘിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. അത് പൊതുമാനദണ്ഡങ്ങള്‍ ലംഘിച്ചാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്രം അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കിയതാണ്. അത് പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. അല്ലെങ്കില്‍ ജനങ്ങള്‍ ബുദ്ധിമുട്ടും. കര്‍ണാടകയുടെ സമീപനത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയിച്ചിട്ടുണ്ട്.

ഒരുകാലത്ത് 150 മരണങ്ങളും പതിനായിരത്തിലധികം കേസുകളും ഉണ്ടായിട്ടും കര്‍ണാടകയില്‍ നിന്നുള്ള യാത്ര കേരളം തടഞ്ഞിട്ടില്ല. കര്‍ണാടകയിലെ പത്തിലൊന്ന് ആളുകള്‍ക്ക് പോലും കേരളത്തില്‍ രോഗം വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *