ദാദ്രനഗർ ഹവേൽ എംപി മോഹൻ ദേൽക്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ദാദ്രനഗർ ഹവേലിൽ നിന്നുള്ള സ്വതന്ത്ര എംപി മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഹോട്ടലിലാണ് മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് മോഹൻ കോൺഗ്രസ് വിട്ടത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ജെഡിയുവുമായി മോഹൻ ദേൽക്കർ സഹകരിച്ചിരുന്നു.