ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ ആക്ഷേപിച്ച് പോസ്റ്റ്; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ആറളം ഫാം ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. എൽ ഡി ക്ലർക്ക് അഷ്‌റഫിനെയാണ് സസ്‌പെൻഡ് ചെയ്തത്
എംഡി എസ് ബിമൽഘോഷിന്റേതാണ് നടപടി. അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ. ആറളം ഫാമിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് പങ്കുവെച്ചത്.