ചെന്നൈയിൽ ഇംഗ്ലണ്ട് കറങ്ങിവീഴുന്നു; ഏഴ് വിക്കറ്റുകൾ വീണു, ഇന്ത്യ ജയത്തിലേക്ക്
ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തോട് അടുക്കുന്നു. രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് 116 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഇതോടെ നാലാം ദിനം തന്നെ ഇന്ത്യ ജയം സ്വന്തമാക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു
33 റൺസെടുത്ത് ക്രീസിൽ നിൽക്കുന്ന ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ മൊത്തവും. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ അശ്വിനും അക്‌സർ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്.
അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ മൂന്ന് വീതം വിക്കറ്റുകളും കുൽദീപ് ഒരു വിക്കറ്റുമെടുത്തു. ഡാൻ ലോറൻസിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം വീണത്. 26 റൺസാണ് ലോറൻസ് എടുത്തത്. ജാക്ക് ലീച്ച് പൂജ്യത്തിന് പുറത്തായി. ബെൻ സ്റ്റോക്‌സ് 8 റൺസിനും ബെൻ ഫോക്‌സ് രണ്ട് റൺസിനും ഓലി പോപ് 12 റൺസിനും പുറത്തായി.