ഇന്ധനവില ഇന്നും ഉയർന്നു
തുടർച്ചയായ ആറാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോളും ഡീസലും സർവകാല റെക്കോർഡും ഭേദിച്ച് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് വർധിച്ചത്
എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയായി. ഡീസലിന് 83.40 രൂപയായി. ആറ് ദിവസത്തിനിടെ ഒരു രൂപ നാൽപ്പത്തിയഞ്ച് പൈസയാണ് പെട്രോളിന് വർധിച്ചത്. ഡീസലിന് 1.69 രൂപയും വർധിച്ചു